Thursday, February 2, 2012

ഇതിലാരാണ് എന്റെ ചോറ്റും പാത്രം അടിച്ചുമാറ്റിയത് ..?

ആറ് കൊല്ലം മുന്‍പ് കൂടെ പഠിച്ച ചങ്ങതിമാരൊക്കെ ഇന്നലെ സ്വപ്നത്തില്‍ ഒത്തുകൂടി .
പണി തീരാത്ത സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ .
വരാന്തയിലും കോണി പടിയിലും ക്ലാസ് മുറിയിലുമായി ചിതറി കിടക്കുകയായിരുന്നു ചങ്ങാതി കൂട്ടം

 പെട്ടെന്ന് ..
 ഇടത്തേ കയ്യില്‍ ബാഗും ചുരുട്ടി പിടിച്ചു മലയാളം ക്ലാസ്സില്‍ നിന്നും ഇറങ്ങി വന്ന നിസാര്‍ ഉറക്കെ ചോദിക്കുന്നു
 ഇതിലാരാണ് എന്റെ ചോറ്റും പാത്രം അടിച്ചുമാറ്റിയത്...?
 അതിലുണ്ടായിരുന്ന കോഴിമുട്ട പൊരിച്ചതും കൊണ്ടാട്ടം മുളകും തിന്നു തീര്‍ത്തത് ..?
 ഉത്തരം കിട്ടാത്ത ആ രണ്ടു ചോദ്യങ്ങള്‍ക്ക് തൊട്ടു പിറകെ കൂട്ട പൊട്ടിച്ചിരികള്‍ ഉയര്‍ന്നു.
 തിരമാല കണക്കെ...

No comments:

Post a Comment